ചെന്നൈ: ഹൃതിക് റോഷനെതിരെ പോലീസ് കേസ്. ആര്‍.മുരളീധരന്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് ഹൃതിക് റോഷനും എട്ടു പേര്‍ക്കും എതിരെ കേസെടുത്തത്. വഞ്ചനാ കുറ്റം ചുമത്തിയാണ് ചെന്നൈ സിറ്റി പോലീസ് ഹൃതിക് റോഷനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് താരത്തിനെതിരെ ജൂണില്‍ കൊടുങ്ങയൂര്‍ പോലീസ് പരാതി ഫയല്‍ ചെയ്തത്.
2014 ഹൃത്വിക്കിന്റെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ എച്ച്ആര്‍എക്‌സിന്റെ സ്റ്റോക്കിസ്റ്റായി തന്നെ നിയമിച്ചിരുന്നു.
Also Read : ഹൃതിക് നിരാകരിച്ച ആ ചിത്രങ്ങൾക്ക് പിന്നീട് സംഭവിച്ചത്
എന്നാല്‍ താരവും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി 21 ലക്ഷം രൂപ തട്ടിച്ചെന്നും ആരോപിച്ചാണ് പരാതിക്കാരന്‍ പരാതി നല്‍കിയിരിക്കുന്നത്. കമ്പനി ഉത്പന്നങ്ങള്‍ കൃത്യമായി വിപണിയില്‍ എത്തിക്കാതിരിക്കുകയും തന്റെ അറിവില്ലാതെ മാര്‍ക്കറ്റിംഗ് വിഭാഗം പിരിച്ചുവിടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ‘സൂപ്പര്‍ 30’-യുടെ റീലീസ് സംബന്ധിച്ച തിരക്കിലിരിക്കെയാണ് ഹൃതിക്കിനെതിരെ പരാതി.
Post Your Comments