CinemaBollywood

ഹൃതിക് നിരാകരിച്ച ആ ചിത്രങ്ങൾക്ക് പിന്നീട് സംഭവിച്ചത്

കഹോ ന പ്യാർ ഹേ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഹൃതിക് തന്റെ അഭിനയജീവിതത്തിനു ആരംഭം കുറിച്ചത്.അച്ഛൻ രാകേഷ് റോഷനാണ് ചിത്രത്തിലൂടെ ഹിന്ദി സിനിമ ലോകത്തേയ്ക്ക് മകനെ കൈപിടിച്ചുയർത്തിയത് .ഇന്ന് ഹൃതിക് ഏറെ ഉയരത്തിലാണ്.അഭിനയം കൊണ്ടും ശരീര സൗന്ദര്യം കൊണ്ടും നൃത്തം കൊണ്ടും ഇന്ന് ഹൃതിക് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനാണ്.

ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താരം അതീവ ശ്രദ്ധാലു ആണെന്നും അല്ലെന്നും സംശയങ്ങൾ തോന്നിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് ബോളിവുഡിൽ. താരം വേണ്ടെന്ന് ചില ചിത്രങ്ങളുണ്ട്.ഹൃതിക് ഉപേക്ഷിച്ചതിന് ശേഷം ആ ചിത്രങ്ങൾക്ക് എന്ത് സംഭവിച്ചു എന്നത് മറ്റൊരു ചരിത്രം.

ദിൽ ചാഹ്താ ഹേ എന്ന ചിത്രം ഹൃതിക് നിരാകരിച്ച ചിത്രമാണെന്ന് അറിഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാനാകും ? സെയിഫ് അലി ഖാൻ ,ആമിർ ഖാൻ , അക്ഷയ് ഖന്ന എന്നിവർ തകർത്ത് അഭിനയിച്ച ഹിറ്റ് ചിത്രമാണ് ദിൽ ചാഹ്താ ഹേ.സൈഫ് അലി ഖാൻ അഭിനയിച്ച വേഷം ആദ്യം തേടിയെത്തിയത് ഹൃത്തിക്കിനെയായിരുന്നു. എന്നാൽ എന്തുകൊണ്ടോ താരം അത് വേണ്ടെന്ന് വെച്ചു.

യുവത്വത്തിന്റെയും അവർക്കിടയിലെ രാജ്യ സ്നേഹത്തിന്റെയും വ്യത്യസ്തമായ കഥ പറഞ്ഞ ചിത്രമാണ് രംഗ് ദേ ബസന്തി.ചിത്രത്തിലെ സിദ്ധാർത്ഥിന്റെ വേഷം ഹൃതിക് ഉപേക്ഷിച്ചതായിരുന്നു.

ഹൃതിക് ഒരേ സമയം ഉപേക്ഷിക്കുകയും അതെ സമയം നഷ്ടപ്പെടുത്തുകയും ചെയ്ത ഒരു ചിത്രമാണ് ഒടുവിൽ ഷാരൂഖിൽ ചെന്നെത്തിയ സൂപ്പർ ഹിറ്റ് ഹിന്ദി ചലച്ചിത്രം സ്വദേശ്.തീർച്ചയായും ഹൃതിക് നഷ്ടപ്പെടുത്തിയ ഒരു നല്ല അവസരമായിരുന്നു അത്.

മേം ഹൂ ന എന്ന ഷാരൂഖിന്റെ ഹിറ്റ് ചിത്രത്തിൽ അദ്ദേഹത്തിന്റെ കോളേജ്കുമാരനായ സഹോദരന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഹൃതിക് ആയിരുന്നു.ഹൃതിക് നിരാകരിച്ചത് മൂലം അത് ചെന്നെത്തിയത് സെയ്ദ് ഖാനിലും.

ഹോളിവുഡിലേയ്ക്ക് പ്രവേശിക്കാൻ ഹൃതികിനു മുന്നിലെത്തിയ ചിത്രമായിരുന്നു ദി പിങ്ക് പാന്തർ.ഒട്ടും പ്രാധാന്യമില്ലാത്ത കഥാപാത്രം എന്നപേരിൽ ആ വേഷം നിരാകരിക്കാൻ ഹൃതിക് രണ്ടാമതൊന്ന് ആലോചിച്ചില്ല .

സൽമാൻ ഖാൻ തകർത്ത് അഭിനയിച്ച ചിത്രമാണ് ബജ്‌രംഗി ഭായിജാൻ.സത്യത്തിൽ ആ ചിത്രം രാകേഷ് റോഷന്റെ സംവിധാനത്തിൽ ഹൃതിക് അഭിനയിക്കേണ്ട ചിത്രമായിരുന്നു .എന്നാൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ചിത്രത്തെ കൊണ്ടെത്തിച്ചത് മറ്റൊരു സംവിധായകനായ കബീർ ഖാന്റെ കൈകളിലും.അദ്ദേഹമത് സൽമാനിലൂടെ ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു.

ഹൃതിക് വേണ്ടെന്ന് വെച്ച മറ്റൊരു ചിത്രമാണ് ബിഗ് ബിയും റാണിമുഖർജിയും അഭിഷേക് ബച്ചനും മത്സരിച്ചഭിനയിച്ച ബണ്ടി ഓർ ബബ്ലി എന്ന കോമഡി ചിത്രം.യാഷ് ചോപ്രയോ ആദിത്യ ചോപ്രയോ സംവിധാനം ചെയ്‌താലേ താൻ അഭിനയിക്കുന്നുള്ളു എന്നതായിരുന്നു ചിത്രത്തെക്കുറിച്ചുള്ള ഹൃതിക്കിന്റെ നിലപാട്.ആ നിലപാട് ഗുണം ചെയ്തത് അഭിഷേകിനും.

ഹൃതിക്കിന് തന്റെ തീരുമാനത്തിൽ ഒരിക്കലെങ്കിലും ദുഃഖം തോന്നിയിരിക്കാം ഈ ചിത്രങ്ങൾ പിന്നീട് സൂപ്പർ ഹിറ്റ് ചിത്രങ്ങളായി മറ്റു താരങ്ങളിലൂടെ പ്രേക്ഷകരിലെത്തിയപ്പോൾ.ഹൃതിക്കിന് ഈ ചിത്രങ്ങൾ ഉപേക്ഷിക്കാൻ തോന്നിയിരുന്നില്ല എങ്കിൽ ചരിത്രം മറ്റൊന്നാകുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button