ന്യൂഡല്‍ഹി : രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്ക് നീങ്ങുകയാണ്. ബിജെപി ദേശീയ നേതൃത്വത്തിന്റെ അണിയറയില്‍ കൂട്ടിയും കിഴിച്ചും പ്രമുഖ നേതാക്കളെല്ലാം തന്നെ കണക്കുകൂട്ടലുകള്‍ നടത്തുന്നു. 2014- ല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച അമിത് ഷാ തന്നെയാണ് 2019-ലും നരേന്ദ്ര മോദിക്കൊപ്പം നിന്ന് ബി.ജെ.പിയുടെ പട നയിക്കുന്നത്.
ഇതിനിടെ മോദിക്ക് രണ്ടാം ഊഴം ലഭിച്ചാല്‍ തന്ത്രപ്രധാനമായ വകുപ്പോടെ അമിത് ഷാ ഉപപ്രധാനമന്ത്രിയാകുമെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ ആഭ്യന്തര മന്ത്രി ആയിരുന്ന അമിത് ഷായെ പിന്നീട് ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആര്‍.എസ്.എസ് നേതൃത്വം പരിഗണിച്ചത് മോദിയുടെ ശക്തമായ ആവശ്യപ്രകാരമായിരുന്നു. കരുത്തനായ സംഘാടകനും അതി ബുദ്ധിമാനുമായ അമിത് ഷായുടെ കരു നീക്കങ്ങളാണ് അടുത്തിടെ നടന്ന രാജ്യസഭ ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ പോലും എന്‍.ഡി.എ സഖ്യത്തിന് വിജയം ഉറപ്പാക്കിയത്.
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം കേരളത്തില്‍ വര്‍ദ്ധിപ്പിക്കാനും നിയമസഭയില്‍ താമര വിരിയിപ്പിക്കാനും കാവി പടക്ക് കഴിഞ്ഞതും അമിത് ഷായുടെ തന്ത്രം തന്നെയായിരുന്നു.
മുന്നിട്ടിറങ്ങിയിരിക്കുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും യു.പിയില്‍ തന്നെ ആയിരിക്കും. വാരണാസിയില്‍ നിന്നു തന്നെ വീണ്ടും മോദി ജനവിധി തേടുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും നല്ല പരിഗണന നല്‍കുന്ന സ്ഥാനാര്‍ത്ഥി പട്ടികയാവും ഇത്തവണ ബി.ജെ.പി ഇറക്കുകയെന്നാണ് ലഭിക്കുന്ന സൂചന.
Post Your Comments