ഉത്തര്‍ പ്രദേശില്‍ എസ്.പിയും, ബി.എസ്.പിയും, കോണ്‍ഗ്രസും ഒത്തുചേര്‍ന്നാലും ഉത്തര്‍ പ്രദേശില്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 74 സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉത്തര്‍ പ്രദേശില്‍ പറഞ്ഞു. ഉത്തര്‍ പ്രദേശിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം എസ്.പിയുടെയും ബി.എസ്.പിയുടെയും കോണ്‍ഗ്രസിന്റെയും ഭരണമാണെന്നും അമിത് ഷാ ആരോപിച്ചു.
’10 കൊല്ലത്തെ യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ഉത്തര്‍ പ്രദേശിന്‍ ലഭിച്ചത് 3.20 ലക്ഷം കോടി രൂപയാണ്. എന്നാല്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ ഉത്തര്‍ പ്രദേശിന് വെറും നാല് കൊല്ലം കൊണ്ട് 8.8 ലക്ഷം കോടി രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി,’ അമിത് ഷാ പറഞ്ഞു.ദീന്‍ ദയാല്‍ ഉപാദ്ധ്യായ ജംഗ്ഷന്റെ ഉദ്ഘാടനത്തിന് ശേഷം 100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചിരുന്നു. അസമില്‍ നിയമവിരുദ്ധമായി താമസിക്കുന്ന ഒരു ബംഗ്ലാദേശിയെ പോലും തുടരാന്‍ അനുവദിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ പട്ടികയ്‌ക്കെതിരെ നീങ്ങുന്നവരെ ജനങ്ങള്‍ വോട്ട് ചെയ്ത് പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശിലെ മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന്റെ പേര് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ജംഗ്ഷന്‍ എന്ന് മാറ്റിയതിന് ശേഷമുള്ള ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments