കണ്ണൂർ: സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ട് സംസ്ഥാനത്ത് വീണ്ടും മുത്തലാഖിലൂടെ ബന്ധം വേർപെടുത്തൽ. കണ്ണൂർ പയ്യന്നൂർ സ്വദേശിനിയായ യുവതിയെയാണ് മുത്തലാഖ് ചൊല്ലി ഭർത്താവ് ബന്ധം വേർപ്പെടുത്തിയത്.യുവതിക്ക് ഒരു കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയ ശേഷം ഭർത്താവ് വേറെ വിവാഹം കഴിക്കുകയും ചെയ്തു. യുവതിയുടെ സ്വത്തും സ്വർണവുമടക്കം ഭീഷണിപ്പെടുത്തി കൈക്കലാക്കിയ ശേഷമാണ് ഭർത്താവ് തലാഖ് ചൊല്ലിയതെന്ന് യുവതി പറയുന്നു.
സംഭവത്തിൽ ഭർത്താവിനും രണ്ടാം ഭാര്യക്കും ബന്ധുക്കൾക്കുമെതിരെ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതി കേസെടുത്തിട്ടുണ്ട്. മുത്തലാഖ് സ്ത്രീവിരുദ്ധമാണെന്ന് ആവർത്തിച്ച് പറയുന്നതിനിടെയാണ് സംസ്ഥാനത്ത് സുപ്രീo കോടതി വിധി ലംഘിച്ചുകൊണ്ട് വീണ്ടും മുത്തലാഖ് നടന്നത്
Post Your Comments