ജക്കാർത്ത: ഇന്ന് നടന്ന 800 മീറ്റർ ഫൈനലിൽ മികച്ച നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. 800 മീറ്റര്‍ പുരുഷ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷയായിരുന്ന മലയാളി താരം ജിന്സണ് ജോണ്‍സണെ പിന്തള്ളി ഇന്ത്യയുടെ തന്നെ മന്‍ജിത്ത് സിംഗ് വിജയിച്ചപ്പോൾ മികച്ച മത്സരമാണ് കാണികൾക്ക് കാണാൻ സാധിച്ചത്. 1:46:15 എന്ന സമയത്തിൽ മന്‍ജിത്ത് മത്സരം പൂർത്തിയാക്കിയപ്പോൾ .2 സെക്കന്റിന്റെ വ്യത്യാസത്തിൽ 1:46:35 സെക്കന്ന്റിന് ഫിനിഷ് ചെയ്താണ് ജിന്‍സണിന്റെ വെള്ളി നേട്ടം.
Also Read :ഏഷ്യൻ ഗെയിംസ് 2018: ശ്രീലങ്കയെ തകർത്ത് ഇന്ത്യൻ ഹോക്കി ടീം
Post Your Comments