Latest NewsSports

ഏഷ്യൻ ഗെയിംസ് 2018: ശ്രീലങ്കയെ തകർത്ത് ഇന്ത്യൻ ഹോക്കി ടീം

ഏകപക്ഷീയമായ 20 ഗോളുകള്‍ക്കാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം. ഏകപക്ഷീയമായ 20 ഗോളുകള്‍ക്കാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. സ്കോർ 20 – 0.

മത്സരത്തിന്റെ ആദ്യ മിനുട്ടില്‍ തന്നെ ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദര്‍ ആദ്യ ഗോൾ നേടി. അഞ്ചാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് ഇന്ത്യയുടെ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. ആകാശ്ദീപ് 4 ഗോളുകളും ( 9, 11, 17, 22) ഹര്‍മ്മന്‍പ്രീത് 21ാം മിനുട്ടിൽ 1 ഗോളും കൂടി നേടിയതോടെ ആദ്യ പകുതിയിൽ ഇന്ത്യ 7-0നു ലീഡ് ഉറപ്പിച്ചു.

Also Read: യുഎസ് ഓപ്പണില്‍ തിരിച്ചു വരവറിയിച്ച് സെറീന

രണ്ടാം പകുതിയലെ 31ാം മിനുട്ടില്‍ വിവേക് സാഗര്‍ പ്രസാദ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചു. തുടർന്ന് ആകാശ്ദീപ്, ഹര്‍മ്മന്‍പ്രീത്, മന്‍ദീപ് സിംഗിന്റെ, അമിത് രോഹിദാസ്,രൂപീന്ദര്‍, ദില്‍പ്രീത്, ലളിത് തുടങ്ങിയവരുടെ ഗോളുകളുടെ അകമ്പടിയോടെ ഇന്ത്യയുടെ ഗോള്‍ നില രണ്ടക്കമായി ഉയര്‍ന്നു.

അവസാന ക്വാര്‍ട്ടറില്‍ ഏഴ് മിനുട്ടുകളോളം മാത്രമാണ് ഇന്ത്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ ശ്രീലങ്കയ്ക്ക് കഴിഞ്ഞത്. എങ്കിലും ഇന്ത്യയുടെ 20 ഗോൾ മറികടക്കുക എന്നത് ശ്രീലങ്കയ്ക്ക് അസാധ്യമായ് കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button