കൊച്ചി : ഇന്നും മാറ്റമില്ലാതെ സ്വർണ വില.പവന് 28,520 രൂപയിലും ഗ്രാമിന് 3,565 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വിലയിൽ മാറ്റമില്ലാതെ നിൽക്കുന്നത്. നവംബർ 19 ചൊവ്വാഴ്ചയാണ് സ്വർണ വില 28,520 രൂപയിലെത്തിയത്. 18നു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച് വില പവന് 28,320 രൂപയും, ഗ്രാമിന് 3,540 രൂപയുമായിരുന്നു. 15-ാം തിയതി വെള്ളിയാഴ്ച്ച മുതൽ 17വരെ പവന് 28,440 രൂപയും, ഗ്രാമിന് 3,555 രൂപയുമായിരുന്നു വില. 14ആം തീയതി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ച് പവന് 28,520 രൂപയും, ഗ്രാമിന് 3,565 രൂപയുമായിരുന്നു വില. 13നു പവന് 80 രൂപ കൂടിയിരുന്നു.
നവംബർ 12നു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ചു പവന് 28,200 രൂപയും, ഗ്രാമിന് 3,525 രൂപയുമായിരുന്നു വില. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നവംബർ എട്ടു മുതൽ നവംബർ 11വരെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. 28,320 രൂപയിലും, ഗ്രാമിന്3,540 രൂപയിലായിരുന്നു വ്യാപാരം നടന്നത്. നേരത്തെ ഇതായിരുന്നു നവംബർ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. നവംബർ നാലിനു ഗ്രാമിന് 10 രൂപയും,പവന് 80 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച് ഗ്രാമിന് 3,590 രൂപയും, പവന് 28,720 രൂപയുമായിരുന്നു വില. ശേഷം നവംബർ ആറിന് പവന് 240ഉം,ഗ്രാമിന് 30ഉം കുറഞ്ഞ് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. നവംബർ ഒന്ന് മുതൽ മൂന്ന് വരെ പവന് 28,800രൂപയും, ഗ്രാമിന് 3600 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Also read : നേട്ടം കൈവിട്ടു : ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞിട്ടുണ്ട്. ഔണ്‍സിന് 1,472.25 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ഒരു ഗ്രാം സ്വര്‍ണത്തിനു 47.33ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,333.94 ഡോളറുമാണ് വില .
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല ഗ്രാമിന് 46.90 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 375.20 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 46,900 രൂപയുമാണ് വില.
Post Your Comments