മലപ്പുറം: കേരളത്തെ തകർത്ത പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍. ഡാം മാനേജ്മെന്‍റിലും കേരളത്തിന് വലിയ പിഴവ് സംഭവിച്ചിരുന്നതായ് ഇ.ശ്രീധരന്‍ മുന്നേ പറഞ്ഞിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം സംഭരിച്ചു നിര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: പ്രളയകാലത്ത് വക്കീലന്മാര്‍ എന്ത് ചെയ്യണം? അഭിപ്രായം വ്യക്തമാക്കി മുരളി തുമ്മാരുകുടി
കേരളത്തെ പുനർനിർമ്മിക്കാൻ ഇന്ത്യ വിദേശ സഹായം തേടുന്നത് അഭിമാനകരമല്ല. പന്ത്രണ്ട് ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യയെന്നും നമ്മുക്ക് വിദേശ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള നിര്‍മിതിക്ക് പൂര്‍ണ അധികാരമുള്ള സമിതി സര്‍ക്കാര്‍ രൂപീകരിക്കണം. സമിതി രൂപീകരിച്ചാല്‍ എട്ട് വര്‍ഷംകൊണ്ട് പുതിയ കേരളം പുടുത്തുയര്‍ത്താന്‍ കഴിയും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വേണ്ട നിർദ്ദേശങ്ങൾ നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments