Latest NewsKerala

പ്രളയകാലത്ത് വക്കീലന്മാര്‍ എന്ത് ചെയ്യണം? അഭിപ്രായം വ്യക്തമാക്കി മുരളി തുമ്മാരുകുടി

തിരുവനന്തപുരം: പ്രളയത്തെ നേരിട്ട് കേരളം ഇതുവരെ പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിനായി എല്ലാവരും ഒരേമനസോടെ പ്രവര്‍ത്തിക്കുരകയാണ്. ഈ സന്ദര്‍ഭത്തിലാണ് പ്രളയകാലത്ത് വക്കീലന്മാര്‍ എന്ത് ചെയ്യണം എന്ന ചോദ്വുമായി രംഗത്തെത്തിയിരിക്കുന്നത്. വക്കീലന്മാര്‍ക്ക് (നിയമവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്) ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമുണ്ടെന്നും വക്കീല്‍ കുട്ടികളുടെ ഒരു സംഘം ഓരോ വീട്ടിലും പോയി അവരുടെ നഷ്ടങ്ങളുടെ കണക്കെടുത്ത് അവ വീണ്ടെടുക്കാന്‍ അവരെ സഹായിക്കുന്ന ഒരു പദ്ധതി ഉണ്ടാക്കണമെന്നാണ് അദ്ദേഹം പറയുന്നതി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രളയകാലത്ത് വക്കീലന്മാര്‍ എന്ത് ചെയ്യണം?

സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ആളുകള്‍ ഈ പ്രളയ കാലത്ത് ഒറ്റക്കെട്ടായി ദുരിതത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ തയ്യാറായി. വക്കീലന്മാരും (ജഡ്ജിമാര്‍ ഉള്‍പ്പടെ) വ്യത്യസ്തമായിരുന്നില്ല. കോടതികളും ബാര്‍ അസോസിയേഷനും ആസ്ഥാനമാക്കി അവരും രക്ഷാ പ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും ഇറങ്ങി. ഇപ്പോഴും തുടരുന്നു.

ഇനിയുള്ള സമയം ആളുകള്‍ അവരുടെ തൊഴിലനുസരിച്ച് പുനരധിവാസത്തില്‍ ഇടപെടുന്നതാണ് ശരി എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാര്‍ ചെളി മാറ്റാന്‍ നടക്കുന്നതിലും, ഡോക്ടര്‍മാര്‍ ഭക്ഷണം വിതരണം ചെയ്യുന്നതിലും ഇത്തരം പ്രശ്‌നമുണ്ട്. അതൊക്കെ നല്ല കാര്യം ആണെങ്കിലും സമൂഹത്തിന് ഇപ്പോള്‍ വേണ്ടത് അവരുടെ പ്രത്യേക കഴിവുകളാണ്.

വക്കീലന്മാര്‍ക്ക് (നിയമവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്) ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമുണ്ട്. വെള്ളം കയറിയ ലക്ഷക്കണക്കിന് വീടുകളില്‍ പല തരത്തിലുമുള്ള രേഖകളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അത് വീടിന്റെ ആധാരം തൊട്ടു കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് വരെ ആകാം. ഇതോരോന്നും തിരിച്ചു കിട്ടാനുള്ള വിഷമത്തില്‍ ആളുകള്‍ പരിഭ്രാന്തരാണ്. രണ്ടാഴ്ച കഴിഞ്ഞാല്‍ നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പഴയ പടിയാകാന്‍ സാധ്യതയുണ്ട്. ഒരു ആധാരമോ മറ്റു സര്‍ട്ടിഫിക്കറ്റുകളോ രണ്ടാമത് കിട്ടാന്‍ മാസങ്ങള്‍ എടുത്തേക്കാം. പല പ്രാവശ്യം ഓഫിസുകള്‍ കയറി ഇറങ്ങേണ്ടതായതും വരും. കേരളത്തിന് പുറത്ത് നിന്നും സംഘടിപ്പിക്കേണ്ട കാര്യങ്ങളാണെങ്കില്‍ (ബാങ്കിലെ എഫ് ഡി രേഖകള്‍) കൂടുതല്‍ ബുദ്ധിമുട്ടാണ്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കുറച്ചു നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. വക്കീല്‍ കുട്ടികളുടെ ഒരു സംഘം ഓരോ വീട്ടിലും പോയി അവരുടെ ഇത്തരത്തിലുള്ള നഷ്ടങ്ങളുടെ കണക്കെടുത്ത് അവ വീണ്ടെടുക്കാന്‍ അവരെ സഹായിക്കുന്ന ഒരു പദ്ധതി ഉണ്ടാക്കണം.

ഫീല്‍ഡ് വിസിറ്റ് ഉള്ളതിനാല്‍ അധികം എഴുതാന്‍ പറ്റുന്നില്ല. ആരെങ്കിലും ഈ ആശയം ഏറ്റെടുത്താല്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കാം

മുരളി തുമ്മാരുകുടി

shortlink

Related Articles

Post Your Comments

Related Articles


Back to top button