കോട്ടയം: പ്രളയമുഖത്തു നിന്നും രക്ഷപ്പെട്ടവരുടെ മനോനില വീണ്ടെടുക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പിന്റെ കൗണ്‍സിലിംഗ് സജീവം. ജില്ലാ മെന്റല്‍ ഹെല്‍ത്ത് പോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ.കൃഷ്ണ മഹാദേവന്റെ നേതൃത്വത്തില്‍ സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളുമായ അഞ്ചു പേരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് കൗണ്‍സിലിംഗ് നടത്തുന്നത്. ക്യാമ്പ് കോര്‍ഡിനേറ്ററര്‍മാരുടെ സഹായത്തോടെ ഗ്രൂപ്പ് തെറാപ്പിയിലൂടെയാണ് ക്യാമ്പ് അംഗങ്ങളുടെ മാനസികനില വീണ്ടെടുത്തത്. ക്ലാസുകള്‍, ചര്‍ച്ചകള്‍, സംശയദുരീകരണം എന്നിവയാണ് ഇതിനായി അവലംബിച്ചത്. ഇവര്‍ക്കായി വിവിധ ഘട്ടങ്ങളിലായി തുടര്‍ കൗണ്‍സിലിംഗും നല്‍കും. ചികിത്സ ആവശ്യമായ 83 കേസുകള്‍ കൗണ്‍സിലിംഗിലൂടെ കണ്ടെത്തിയതായി ഡോ.കൃഷ്ണ മഹാദേവന്‍ പറഞ്ഞു. ജില്ലയിലെ വിവിധ താലൂക്കുകളിലെ 18 ക്യാമ്പുകളിലാണ് കൗണ്‍സിലിംഗ് നടത്തിയത്. പിരിച്ചുവിട്ട ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവരുടെ വീടുകളിലെത്തി കൗണ്‍സിലിംഗ് നടത്താനാണ് നീക്കം.
Read also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുടുംബശ്രീ വനിതകളുടെ 5 കോടി
Post Your Comments