KeralaLatest News

പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സലിങ് സെന്ററുകൾ

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘര്‍ഷം കുറയ്ക്കാന്‍ എല്ലാ ജില്ലകളിലും കൗണ്‍സലിംഗ് സെന്റർ തുടങ്ങാൻ നിർദേശം. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഹാറ്റ്‌സ് കേന്ദ്രത്തിന്‍റെ മാതൃകയില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എത്രയും വേഗം കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്റയാണ് നിർദേശം നൽകിയത്. ജോലിയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിനാണ് ഹാറ്റ്‌സ് (Help and Assistance To combat Stress in police officers-HATS) എന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരും പോലീസ് വകുപ്പിലെ മറ്റു ജീവനക്കാരും ഉൾപ്പെടെ 1800 ഓളം ആളുകള്‍ തിരുവനന്തപുരത്തുള്ള കേന്ദ്രത്തിന്റെ സേവനം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

Read also: നിയമാനുസൃതമായി വ്യാപാരം നടത്തുന്നവരെ ദ്രോഹിച്ച് പോലീസ് നടത്തുന്ന ചെക്കിങ്ങിനെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം പേരൂര്‍ക്കടയിലെ എസ്.എ.പി ക്യാമ്പില്‍ ദിവസവും രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഈ സൗകര്യം ഉള്ളത്. ഈ സമയത്തിനു ശേഷവും അവധിദിവസങ്ങളിലും ആവശ്യമുള്ള പക്ഷം കൗണ്‍സലറുടെ സേവനം ലഭ്യമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ കൂടാതെ പുകവലി, മദ്യപാനം, കുടുംബപ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കൗണ്‍സലിങും ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button