Latest NewsIndia

ഏഷ്യന്‍ ഗെയിംസ്; ദ്യുതി ചന്ദിന് സര്‍ക്കാര്‍ പാരിതോഷികം

.02 സെക്കന്റിനാണ് ദ്യുതിക്ക് സ്വര്‍ണം നഷ്ടമായത്

ഭുവനേശ്വര്‍: ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര നേട്ടം കുറിച്ച കായികതാരം ദ്യുതി ചന്ദിന് ഒഡീഷ സര്‍ക്കാരിന്റെ പാരിതോഷികം. 1.5 കോടി രൂപ ദ്യുതിക്ക് നല്‍കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് അറിയിച്ചു.

വനിതകളുടെ 100 മീറ്റര്‍ മത്സരയിനത്തില്‍ ഫോട്ടോ ഫിനിഷില്‍ വെള്ളി നേടിയാണ് ദ്യുതി ചന്ദ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി ചരിത്രം കുറിച്ചത്.  .02 സെക്കന്റിനാണ് ദ്യുതിക്ക് സ്വര്‍ണം നഷ്ടമായത്. 11.32 സെക്കന്റിലാണ് ദ്യുതി ഫിനിഷിംഗ് പോയന്റിലെത്തിയത്. ബഹിറൈന്‍ താരം ഒഡിയോഗ് എഡിഡിയോഗ് സ്വര്‍ണ്ണവും, ചൈനയുടെ യോംഗ് ലി വേയി വെങ്കലവും സ്വന്തമാക്കി.

Also read:ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ്: ഇന്ത്യയ്ക്ക് വീണ്ടും വെള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button