ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് വീണ്ടുമൊരു വെള്ളി മെഡൽ കൂടെ. വനിത വിഭാഗം നൂറ് മീറ്റർ ഓട്ടത്തിൽ ദ്യുതീ ചന്ദാണ് ഇന്ത്യക്ക് വെള്ളി നേടി തന്നത്. 11.32 സെക്കന്റില്‍ ഓടിയെത്തിയാണ് ദ്യുതീ വെള്ളി നേടിയത്. നേരത്തെ, 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസും ഹിമ ദാസും വെള്ളി മെഡല്‍ നേടിയിരുന്നു.
Also Read: എവര്‍ട്ടണ്‍ താരം മൈക്കിള്‍ കീനിനു തലയോടിന് പൊട്ടല്‍; വരുന്ന മത്സരങ്ങൾ നഷ്ടമാകും
മികച്ച പ്രകടനമാണ് ദ്യുതി ട്രാക്കിൽ കാഴ്ചവെച്ചത്. 11.32 സെക്കൻഡിൽ ഓടിയെത്തിയ ദ്യുതിക്ക് .02 സെക്കന്റ് വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്. ഒന്നാമതെത്തിയ എഡിഡിയോംഗ് ഒഡിയോംഗ് 11.30 സെക്കന്റില്‍ ഫിനിഷ് ചെയ്‌തപ്പോള്‍ ചൈനീസ് താരം വെയ് യോംഗ്ലി 11.33 സെക്കന്റില്‍ ഓടിയെത്തി വെങ്കലം സ്വന്തമാക്കി.
Post Your Comments