Kerala

ദുരിതനിവാരണത്തിന് ആർട് ഓഫ് ലിവിംഗ് കൈത്താങ്ങ്

ഇരുപത്തിഅയ്യായിരത്തിലധികം ആർട് ഓഫ് ലിവിംഗ് കിറ്റുകൾ ദുരിതബാധിത മേഖലകളിലെ ഓരോ കുടുംബത്തിനും നൽകുകയുണ്ടായി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള പ്രളയബാധിത മേഖലകളിൽ ദുരിതമനുഭവിക്കുന്നവർക്ക് അതിജീവനത്തിനായി ആർട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തിൽ സഹായമൊരുക്കി. ഉറ്റവരും വേണ്ടപ്പെട്ടവരും, വീടുകളും, കൃഷിസ്ഥലങ്ങളും, വ്യാപാരസ്ഥാപങ്ങളും, സർവ്വസമ്പാദ്യങ്ങളും നഷ്ടപ്പെട്ടവർക്കായി സാന്ത്വനത്തിന്റെ തലോടലുമായി ആർട് ഓഫ് ലിവിംഗ് സജീവ സാന്നിദ്ധ്യമുറപ്പാക്കുന്നു
അഞ്ച് കിലോ അരിയടക്കമുള്ള ഭക്ഷ്യവസ്‌തുക്കൾ , വസ്ത്രങ്ങൾ ,കുടിവെള്ളം ,മറ്റ്‌
അവശ്യവസ്തുക്കളടങ്ങിയ ഇരുപത്തിഅയ്യായിരത്തിലധികം ആർട് ഓഫ് ലിവിംഗ് കിറ്റുകൾ ദുരിതബാധിത മേഖലകളിലെ ഓരോ കുടുംബത്തിനും നൽകുകയുണ്ടായി. പ്രവർത്തനം നിർത്താതെ തുടർന്നുകൊണ്ടിരിക്കുന്നു.

Read also: ദുരിതാശ്വാസ ഫണ്ട് നല്‍കരുത് : പ്രചരണത്തിനെതിരെ മുഖ്യമന്ത്രി

 

വിവിധയിടങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് മാത്രമായി രണ്ടായിരത്തി അഞ്ഞൂറിലധികം ആർട് ഓഫ് ലിവിംഗ് സന്നദ്ധ വളണ്ടിയർമാർ സേവാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു. ആയിരം യുവാചാര്യന്മാർക്കുപുറമെ ഷിഫ്റ്റ് സമ്പ്രദായത്തിൽ നിരവധിആർട് ഓഫ് ലിവിംഗ് പ്രവർത്തകർ അത്യാവശ്യം വേണ്ട പലവിധ സേവാപ്രവർത്തനവും ചെയ്യുന്നുമുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ള ആർട് ഓഫ് ലിവിംഗ് കേന്രങ്ങളിൽ നിന്നുമെത്തിക്കൊണ്ടിരിക്കുന്ന ആവശ്യവസ്‌തുക്കളുടെ ശേഖരം തരംതിരിച്ച്‌ എത്രയും വേഗം തന്നെ ബാംഗ്‌ളുർ ആശ്രമത്തിൽ നിന്നും കേരളത്തിലേക്ക് എത്തുന്നതാണെന്ന് ആർട് ഓഫ് ലിവിംഗ് സംസ്ഥാന ചെയർമാൻ ചന്ദ്രസാബു പറയുകയുണ്ടായി .സഹായങ്ങൾ നൽകാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക ആർട് ഓഫ് ലിവിംഗ് ഹെൽപ്പ് ലൈൻ നമ്പർ -9446665017 , 09847219244

 

shortlink

Related Articles

Post Your Comments

Related Articles


Back to top button