ആലപ്പുഴ: കേരളത്തില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന വെള്ളപ്പൊക്കത്തിന് കാരണം ഇടത്തരം മേഘവിസ്ഫോടനവും കാലവര്‍ഷ വ്യതിയാനത്തില്‍ സംഭവിച്ച ഘടനപരമായ മാറ്റവുമാണെന്ന് ഗവേഷണഫലം. 2018ലും 2019ലും ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് പഠനം നടത്തിയ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ചിലെ എസ്. അഭിലാഷും പി. വിജയകുമാറും അടങ്ങുന്ന 10 അംഗ സംഘമാണ് ഈ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്.
വെതര്‍ ആന്‍ഡ് ക്ലൈമറ്റ് എക്സ്ട്രീമിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ച പഠനം 2019ലെ വെള്ളപ്പൊക്കം ഇടത്തരം മേഘവിസ്ഫോടനത്തിന്റെ ഫലമാണെന്ന് വിലയിരുത്തുന്നു. ഉത്തരേന്ത്യയില്‍ ഉണ്ടാകാറുള്ള ഈ പ്രതിഭാസം കേരളത്തില്‍ പൊതുവെ സംഭവിക്കാറില്ലെങ്കിലും ലോകത്ത് അനുഭവപ്പെടുന്ന കാലാവസ്ഥവ്യതിയാനം കേരളത്തിലും ആവര്‍ത്തിക്കാനിടയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നല്കുന്നു.
Read Also: ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ
ഇന്ത്യയുടെ പശ്ചിമതീരത്ത് കാലവര്‍ഷ മേഘങ്ങളില്‍ കണ്ടെത്തിയ ഘടനപരമായ മാറ്റങ്ങള്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയതായി കരുതേണ്ടിയിരിക്കുന്നു. ഭാവിയില്‍ ഇത് കേരളത്തിലും ആവര്‍ത്തിക്കുമെന്നും വെള്ളപ്പൊക്കസാധ്യത കൂടുതലാണെന്നും ഇതില്‍ പറയുന്നു. 2019ലേതിനെക്കാള്‍ അപകടകാരിയായി മാറിയത് 2018ലെ വെള്ളപ്പൊക്കമായിരുന്നു.അധികമഴയും പശ്ചിമഘട്ടത്തിലെ മനുഷ്യനിര്‍മിതമായ ഇടപെടലുകളുമാണ് 2018ലെ വെള്ളപ്പൊക്കത്തെ കൂടുതല്‍ അപകടകരമാക്കിയതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
Post Your Comments