KeralaLatest News

ദുരിതാശ്വാസ ഫണ്ട് നല്‍കരുത് : പ്രചരണത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ ഫണ്ട് നല്‍കരുതെന്ന് പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട് പൂര്‍ണ്ണമായി തകര്‍ന്നുപോയ ധാരാളം കുടുംബങ്ങളുണ്ട്. ധാരാളം വീടുകള്‍ താമസയോഗ്യമല്ലാതായി. ഓരോ ജില്ലയിലും ഓരോ പ്രദേശത്തും അങ്ങനെയുളള എത്ര കുടുംബങ്ങളുണ്ട് എന്നത് സംബന്ധിച്ച് ഉടനെ വിവരം ശേഖരിക്കണം എന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Read also : ദുരിതാശ്വാസം: ഈ ഘട്ടത്തില്‍ വേണ്ടത് സാമ്പത്തിക പിന്തുണയെന്ന് മുഖ്യമന്ത്രി

അഴുകുന്ന മാലിന്യം പെട്ടെന്ന് സംസ്‌കരിക്കാനുളള നടപടി കലക്ടര്‍മാരുടെ നേതൃത്വത്തിലെടുക്കണം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകുന്ന വ്യക്തികളെയും സ്ഥാപനങ്ങളും സംഘടനകളും കണ്ടെത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിത ബാധിതര്‍ക്ക് 10,000 രൂപയുടെ ആദ്യ സഹായം ഉടന്‍ കൈമാറും. തുക ഉടന്‍ കൈമാറണമെന്ന് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അടുത്ത ബാങ്ക് പ്രവൃത്തി ദിനം തുക കൈമാറാനാണ് നിര്‍ദ്ദേശമെന്നും പിണറായി വിജയന്‍ വിജയന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button