തിരുവനന്തപുരം : ഹോളോബ്രിക്‌സ് സ്ഥാപനത്തിനുള്ളില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയില്ല. പശ്ചിമബംഗാള്‍ ഗള്‍സായ് ഗിരിഗൈര്‍ ഘട്ടില്‍ കുമാര്‍ ബാരയുടെ മകന്‍ വിമലാണ്(30)കഴിഞ്ഞ ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. വിമലിന്റെ സുഹൃത്ത് അമലാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. വിമലിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ശനിയാഴ്ച ബന്ധുക്കള്‍ ബംഗാളില്‍ നിന്നും എത്തുമെന്നാണ് അറിയിച്ചിരുന്നത്.
.
പൊലീസ് ഇതിന് അനുസരിച്ചുള്ള നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ ആരും എത്തിയില്ല. ഈ സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി ബന്ധുക്കളെ ബന്ധപ്പെടാനുള്ള തീരുമാനത്തിലാണ് പൊലീസ്.
. പൂവമ്പാറയ്ക്ക് സമീപം എ.എം ഹോളോബ്രിക്‌സ് ഇന്റര്‍ലോക്ക് ആന്‍ഡ് മെറ്റീരിയല്‍ സപ്ലൈ എന്ന സ്ഥാപനത്തിനകത്തെ കെട്ടിടത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന മുറിക്കുള്ളിലാണ് കൊലപാതകം നടന്നത്. കസേരയില്‍ ചേര്‍ത്തിരുത്തി ഷര്‍ട്ടു കൊണ്ട് മുഖം കെട്ടി കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. അമലിന്റെ ചിത്രം പൊലീസിന് ലഭിച്ചുവെങ്കിലും പ്രതിയെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല. കൊലയ്ക്ക് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല
Post Your Comments