ആറ്റിങ്ങല്‍ : ഓട്ടോ ഡ്രൈവറെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കുന്നുവാരം റീത്ത ഭവനില്‍ കമലാസനന്-സരസമ്മ ദമ്പതികളുടെ മകന് ഓട്ടോ ഡ്രൈവറായ സന്തോഷ് എന്ന അമ്പിളിയെയാണ് വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 53 വയസ്സായിരുന്നു.
ബുധനാഴ്ച്ച രാവിലെ 6.15 ഓടെ നാട്ടുകാരാണ് കിഴക്കും ഭാഗം വയലിലെ പാറക്കെട്ടിനടുത്ത് സന്തോഷ് തലകീഴായി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സമീപ വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പരിശോധനയ്ക്കയച്ചു. അവിവാഹിതനാണ്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.
Post Your Comments