കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മരണത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീഗൂഡ നീക്കങ്ങള്‍ സജീവമെന്ന് ആരോപണം ശക്തമാക്കുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു സഹോദരി സന്ധ്യ അടക്കമുള്ള ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുത്തിരുന്നില്ല. കണ്ണൂരിലെ സെക്സ് മാഫിയയിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ശ്രമമെന്നാണ് ആരോപണം. താന്‍ നിരപരാധിയാണെന്നും ചില സത്യങ്ങള്‍ മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തുമെന്നും ജയിലില്‍ സന്ദര്‍ശിച്ച ലീഗല്‍ സര്‍വീസസ് അഥോറിറ്റി അംഗങ്ങളോട് പറഞ്ഞിരുന്നു.
അതിന് അവസരം ലഭിക്കും മുമ്പേയാണു ജീവനൊടുക്കിയത്. ജയിലില്‍ സൗമ്യ ഒറ്റയ്ക്കിരുന്ന് കരഞ്ഞെന്ന മൊഴി കള്ളമാണെന്നാണ് റിപ്പോർട്ട്. സൗമ്യ ഒറ്റക്ക് ഇത്രയും കൊലപാതകങ്ങൾ ചെയ്യില്ലെന്നാണ് ബന്ധുക്കളുടെ പക്ഷം. സൗമ്യക്ക് പലരുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കിലും ഏറെ ഇഷ്ടമുള്ള ഒരു യുവാവുമൊത്ത് മുംബൈക്ക് പോകാനായിരുന്നു തീരുമാനം. ഇത് സൗമ്യ തന്നെ അന്വേഷണ ഉദ്യോഗസ്ഥന്മാരോട് പറഞ്ഞിരുന്നു. എന്നാൽ ഈ യുവാവിന് കൊലപാതകത്തിൽ പങ്കുണ്ടോയെന്നു പോലീസ് അന്വേഷിച്ചില്ലെന്നും ഇത് അന്വേഷിച്ചാൽ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങള്‍ അന്വേഷിക്കുകയും സംഭവം പുറത്തു കൊണ്ടുവരേണ്ടി വരുമെന്നുമാണ് ആരോപണം.
21 തടവുകാരും 29 ജീവനക്കാരുമാണ് ജയിലിലുള്ളത്. മൂന്നു കൊലപാതകം നടത്തിയ പ്രതിയായിരുന്നു സൗമ്യ. എന്നാല്‍ ഒരു സുരക്ഷയും ഒരുക്കിയില്ല. ജോലിക്കും വിട്ടു. സൗമ്യയുടേത് ആത്മഹത്യയാണെന്ന് വരുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നതെന്നാണ് വിലയിരുത്തല്‍. ജയില്‍ സൂപ്രണ്ടിതിരെയാണ് ജയില്‍ വാര്ഡന്മാര് പോലും സംശയങ്ങള്‍ ഉയര്‍ത്തുന്നത്.സൗമ്യ തൂങ്ങി മരിച്ചത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരം കാണാതിരുന്നതോടെ തടവുകാരിയാണു മരിച്ചനിലയില്‍ ഈ പ്രതിയെ കണ്ടെത്തിയത്.
ഇതിനു ശേഷമാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ഈ ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്നും ആരോപണമുണ്ട്. സൗമ്യ മരിച്ച ജയില്‍ സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും ഒരുമിച്ച് അവധിയെടുത്തതും ദുരൂഹത ഉയര്‍ത്തുന്നു.
Post Your Comments