Latest NewsNewsIndia

അഞ്ച്‌ മക്കൾക്കും വിഷം കൊടുത്ത ശേഷം അമ്മ ജീവനൊടുക്കി; കാരണം ഇതാണ്

പട്ന : അമ്മ അഞ്ച്‌ മക്കൾക്കും വിഷം നൽകിയ ശേഷം ജീവനൊടുക്കി. രണ്ട് കുട്ടികൾ രക്ഷപെട്ടു. ബീഹാറിലെ ഗയയിലാണ് സംഭവം. യുവതി പ്രസവിച്ച അഞ്ച്‌ മക്കളും പെൺകുട്ടികളാണ്. ഇതേ കാരണത്താൽ യുവതിയ്ക്ക് ഭർതൃവീട്ടിൽ കൊടിയ പീഡനം അനുഭവിക്കേണ്ടി വന്നിരുന്നു. ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്‌തത്‌.

also read: പിണറായി കൊലപാതക പരമ്പര : സൗമ്യക്ക് വിഷം വാങ്ങി നല്‍കിയ ആളെ കണ്ടെത്തി

ഭർത്താവ് ജോലിക്ക് പോയ സമയത്ത് യുവതി ഭക്ഷണത്തിൽ വിഷം കലർത്തി അഞ്ച്‌ മക്കൾക്കും നൽകിയ ശേഷം സ്വയം കഴിക്കുകയായിരുന്നു. യുവതിയെയും മക്കളെയും നാട്ടുകാർ ഉടനടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മൂന്ന് മക്കളും യുവതിയും മരണത്തിന് കീഴടങ്ങി. രണ്ട് കുട്ടികളുടെ ഉള്ളിൽ അമിത അളവില്‍ വിഷം എത്താത്തതിനാലാണ് ജീവൻ രക്ഷിക്കാനായത്. യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button