Latest NewsKerala

മുഖ്യമന്ത്രിയുടെ നവകേരളം പദ്ധതിക്ക് പിന്തുണയുമായി എ കെ ആന്റണി

ഒരു മാസത്തെ ശമ്പളം ഒരു വര്‍ഷം കൊണ്ട് ദുരിതാശ്വാസനിധിയിലേക്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ നവ കേരളം പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നറിയിച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. പ്രമുഖ മാധ്യമത്തിലെ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ പുന:ര്‍നിര്‍മ്മിക്കാന്‍ മലയാളികള്‍ അവരുടെ ഒരു മാസത്തെ ശമ്പളം ഒരു വര്‍ഷം കൊണ്ട് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് സ്വാഗതം ചെയ്യുന്നതായും ആന്റണി അറിയിച്ചു. എന്നാല്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടാണെങ്കിലും ആവുന്ന സഹായം അവരും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതത്തില്‍ കേരളത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനം മികച്ചതായിരുന്നെന്നും ഇന്ത്യന്‍ സൈന്യവും മത്സ്യത്തൊഴിലാളികളും അത് പൂര്‍ണ ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ചെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:നാടിന് കരുത്തേകാം, നമ്മുടെ ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിക്കൂടെ; അഭിപ്രായം വ്യക്തമാക്കി മുഖ്യമന്ത്രി

വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍, കൃഷി സ്ഥലം നഷ്ടപ്പെട്ടവര്‍,തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഇവരെയെല്ലാം പുനരധിവസിപ്പിക്കണം. എല്ലാ നഷ്ടപ്പെട്ടാണ് അവര്‍ തിരിച്ചു പോകുന്നത് ഇവര്‍ക്ക് കുറച്ചു നാളെങ്കിലും പിടിച്ചു നില്‍ക്കാനുള്ള സഹായവും സര്‍ക്കാര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായി തകര്‍ന്ന എല്ലാം പുതുതായി നിര്‍മ്മിക്കണമെന്നും അതിലൂടെ മാത്രമേ മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ പുന:നിര്‍മ്മാണം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button