എറണാകുളം: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനെ തേടി 1000 കോടിയോളം രൂപയുടെ വിദേശ ഓര്‍ഡര്‍. യൂറോപ്പ്യന്‍ രാജ്യത്ത് നിന്നാണ് ഓര്‍ഡര്‍ എന്ന് കമ്പനി വാര്‍ത്താകുറിപ്പിലുടെ അറിയിച്ചു. ഓഫ് ഷോര്‍ വിന്‍ഡ് ഫാം ഇന്‍ഡസ്ട്രിക്ക് ആവശ്യമായ ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസ്സലിനായുള്ള ഓര്‍ഡറാണ് ലഭിച്ചത്. 2026 അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില ഒറ്റ ദിവസം കൊണ്ട് 150 രൂപയോളം വര്‍ദ്ധിച്ചു. 1195 രൂപയായിരുന്ന വില 1342.20 ആയി കുതിച്ചുയര്‍ന്നു. ഒപ്പം ആവശ്യക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു. 12 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഒറ്റദിവസം കൊണ്ടുണ്ടായത്.
ഏപ്രിലില്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് യുഎസ് നേവിയുമായി അറ്റകുറ്റപ്പണിക്കുള്ള കരാറില്‍ ഒപ്പുവച്ചു. അന്താരാഷ്ട്ര ഓര്‍ഡറുകളിലുണ്ടാകുന്ന വര്‍ദ്ധന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വിലയിലും പ്രതിഫലിക്കുന്നുണ്ട്.
Post Your Comments