Latest NewsIndiaNews

മുംബൈ നഗരത്തിലെ തിരക്കിന് നേരിയ ശമനം! ആദ്യ തീരദേശ റോഡ്  പൊതുജനങ്ങൾക്കായി സമർപ്പിച്ചു

ധർമ്മവീർ സ്വരാജ്യ രക്ഷക് ഛത്രപതി സംഭാജി മഹാരാജ് മാർഗ് എന്നാണ് തീരദേശ റോഡിന്റെ ഔദ്യോഗിക നാമം

മുംബൈ: മുംബൈ നഗരത്തിലെ ആദ്യ തീരദേശ റോഡ് പൊതുജനങ്ങൾക്കായി സമർപ്പിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേർന്നാണ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 9.5 കിലോമീറ്ററാണ് റോഡിന്റെ നീളം. സ്ത്രീകൾക്കായി പ്രത്യേക സിറ്റി ട്രാൻസ്പോർട്ട് ബസ് ഉൾപ്പെടെയുള്ള സർവീസുകൾ തീരദേശ റോഡ് വഴി ഉണ്ടായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. മെയ് മാസത്തോടെയാണ് റോഡിന്റെ പണി പൂർണ്ണമായും പൂർത്തിയാകുക.

ധർമ്മവീർ സ്വരാജ്യ രക്ഷക് ഛത്രപതി സംഭാജി മഹാരാജ് മാർഗ് എന്നാണ് തീരദേശ റോഡിന്റെ ഔദ്യോഗിക നാമം. ഏകദേശം 14,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പണി പൂർത്തിയാകുന്നതോടെ റോഡ് ബാന്ദ്ര വോർലി സീ ലിങ്കുമായി നഗരത്തിന്റെ തെക്കേ അറ്റത്തെ ബന്ധിപ്പിക്കും. നിലവിൽ, തീരദേശ റോഡിലെ ഗതാഗതം മറൈൻ ഡ്രൈവിനും വോർലിക്കും ഇടയിലുള്ള തെക്കേ അറ്റത്തേക്കുള്ള യാത്രക്ക് മാത്രമാണ്.

Also Read: വേനല്‍ക്കാലത്ത് ജ്യൂസും വെള്ളവും കടകളില്‍ നിന്ന് വാങ്ങികഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button