തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ കേരളം തിരിച്ച് പഴയതുപോലെ ആകുന്നതേയുള്ളൂ. പലരും ആ ദുരന്തത്തിന്റെ ഭീകരതയില്‍ നിന്നും ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. ഈ അവസരത്തിലാണ് പുതിയൊരു ആശയവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരിക്കുന്നത്. പുതിയ കേരളം സൃഷ്ടിക്കുന്നതിന് മലയാളികള്‍ മുഴുവന്‍ അവരുടെ ഒരു മാസത്തെ ശമ്പളം കേരളത്തിനായി നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.
നമ്മുടെ നാടിന് കരുത്തേകാന്‍ മറ്റ് ഏത് ആള്‍ക്കാരെക്കാളും, ഏതേ സംഭവാനകളേക്കാളും ഏത് സഹായങ്ങളേക്കാളും ശക്തി കേരളത്തിനുണ്ട്. മലയാളികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഒരു ദുരന്തത്തിനും കേരളത്തെ തോല്‍പ്പിക്കാനാകില്ല. അതിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ കേരളം പുനര്‍നിര്‍മിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ കഴിയും.
Also Read : പ്രളയക്കെടുതി; വ്യാപാരികള്‍ക്ക് പലിശയില്ലാതെ പത്തുലക്ഷം രൂപ ലഭ്യമാക്കാൻ ആലോചന
അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ… ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് നല്‍കാനല്ല പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം, ഒരു മാസം മൂന്ന് ദിവസത്തെ വേതനം… അത് നല്‍കാനാകുമോ എന്ന് എല്ലാവരും പരിശോധിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നമ്മള്‍ എല്ലാവരും കൂടി ഒരുമിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ല, മുഖ്യമന്ത്രി പറഞ്ഞു.
ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുമിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ലെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവച്ചു. പ്രളയക്കെടുതിയില്‍ പലതരം നാശനഷ്ടങ്ങളാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടായത്. ദുരിതബാധിതരെ സഹായിക്കാനായി പലതരം പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനോടകം വിഭാവന ചെയ്തിട്ടുണ്ട്. പ്രളയത്തില്‍ തകര്‍ന്നു പോയത് വീടുകള്‍ മാത്രമല്ല ഒരുപാട് നാടുകള്‍ കൂടിയാണ്. നഷ്ടപ്പെട്ടത് പുനര്‍നിര്‍മ്മിക്കുന്നതിനപ്പുറം ഒരു പുതിയ കേരളം സൃഷ്ടിക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. ഒരു നവകേരള സൃഷ്ടിക്കുള്ള അടിത്തറയായി ഇതിനെ കാണണം. ഒരു സ്വകാര്യ ചാനലില്‍ നടന്ന സംവാദത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments