Latest NewsIndia

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി മണ്ഡല അടിസ്ഥാനത്തില്‍ സര്‍വ്വെ നടത്തുന്നു

അടുത്ത തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുക എന്നുള്ളതാണ് ഇതിലൂടെ ബിജെപി ലക്ഷ്യം വെയ്ക്കുന്നത്

ദില്ലി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങൾ മെനയുന്നതിന്റെ ഭാഗമായി ബിജെപി മണ്ഡല അടിസ്ഥാനത്തില്‍ സര്‍വ്വെ നടത്തുന്നു. മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തുക എന്നുള്ളതാണ് സര്‍വ്വെയുടെ ഉദ്ദേശം. വിജയിച്ച മണ്ഡലങ്ങളിലാണ് സർവ്വേ നടത്തുന്നത്. ദില്ലിയില്‍ ഏഴ് മണ്ഡലങ്ങളിലും സര്‍വ്വെ ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചു. എംപിമാരുടെ പ്രവര്‍ത്തനം മോശമാണെങ്കില്‍ അടുത്ത തവണ മത്സരിക്കാൻ സീറ്റ് നല്‍കില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുക എന്നുള്ളതാണ് ഇതിലൂടെ ബിജെപി ലക്ഷ്യം വെയ്ക്കുന്നത്.

Also Read: രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

ഒരു പ്രമുഖ കണ്‍സള്‍ട്ടന്‍സി കമ്പനിയാണ് സർവ്വേയ്ക്ക് നേതൃത്വം പിടിക്കുന്നത്. എംപിമാര്‍ ഓരോ മണ്ഡലത്തിലും ചെയ്ത പ്രവര്‍ത്തനങ്ങള്‍ സർവേയിലൂടെ വിലയിരുത്തും. എത്രത്തോളം ജനോപകാരപ്രദമായ പ്രവര്‍ത്തനം നടത്തി എന്ന് പരിശോധിക്കും. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പാക്കിയോ എന്നും സർവേയിലൂടെ പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button