India

രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

ബില്ലിന്റെ സൂക്ഷ്മപരിശോധനയ്ക്കായി സെലക്‌ട് കമ്മിറ്റിക്ക് അയക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലീം സ്ത്രീകൾക്ക് നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മന്‍ കി ബാത്ത്’ റേഡിയോ പരിപാടിയുടെ 47-ാം എഡിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസാക്കി. പക്ഷെ, രാജ്യസഭയില്‍ പാസാക്കാനായില്ല. എന്നാല്‍ രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നുവെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി.

Read also: മുത്തലാഖ് നിരോധന ബില്ലിൽ പ്രധാനപ്പെട്ട മൂന്ന് മാറ്റങ്ങൾ വരുത്താൻ ശ്രമം

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് 2017 ഡിസംബര്‍ 19ന് ലോക്‌സഭയില്‍ പാസായ ബില്‍ രാജ്യസഭയില്‍ പാസാക്കാൻ കഴിയാതിരുന്നത്. ബില്ലിന്റെ സൂക്ഷ്മപരിശോധനയ്ക്കായി സെലക്‌ട് കമ്മിറ്റിക്ക് അയക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button