ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ അസാധാരണ വിധിയുമായി ഡല്‍ഹി ഹൈക്കോടതി. ലൈംഗികാതിക്രമക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ യുവാവിനോട് കേരളത്തിലെ പ്രളയക്കെടുതിയില്‍ വലയുന്ന് ജനങ്ങള്‍ക്ക് സഹായം ചെയ്തുകൊടുക്കാനാണ് കോടതി ഉത്തരവിട്ടത്. ഹൈക്കോടതിയിലെത്തിയ യുവാവിനോട് കോടതിച്ചെലവിനത്തില്‍ 15,000 രൂപ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ ഉത്തരവിടുകയായിരുന്നു.
Also Read :പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അഞ്ച് കോടി രൂപ നൽകുമെന്ന് ഗോവ
കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് പണം അടച്ചതിന്റെ രസീത് പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചാല്‍ എഫ്‌ഐആര്‍ റദ്ദാക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് ഒപ്പുതീര്‍പ്പായ സാഹചര്യത്തില്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാന്‍ നേരത്തേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാര്‍ 25,000 രൂപ വീതവും ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും മറ്റു ജഡ്ജിമാരും പണം നല്‍കുമെന്ന് അറിയിച്ചിരുന്നു.
Post Your Comments