പനാജി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അഞ്ച് കോടിയുടെ സഹായവുമായി ഗോവ.ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് സഹായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഗോവ സര്‍ക്കാര്‍ അഞ്ച് കോടി രൂപ നല്‍കുന്നത്. . കേരളത്തിലെ പ്രളയക്കെടുതിയില്‍ 357 ജീവനുകളാണ് നഷ്ടപ്പെട്ടത്.
കേരള സര്‍ക്കാരിന്റെ പ്രാഥമിക കണക്ക് അനുസരിച്ച് 19,512 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സംസ്ഥാനങ്ങളാണ് കേരളത്തിനു സഹായവുമായി രംഗത്തെത്തിയത്.
Post Your Comments