CinemaLatest NewsNews

ബോളിവുഡിൽ നിന്നും കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് സൂപ്പർതാരങ്ങൾ

പ്രളയത്തിൽ കഷ്ടപ്പെട്ട കേരളത്തിനായി ഒരുപാട് സിനിമ താരങ്ങൾ ആണ് മുന്നോട്ട് വന്നത്

അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ കഷ്ടപ്പെട്ട കേരളത്തിനായി ഒരുപാട് സിനിമ താരങ്ങൾ ആണ് മുന്നോട്ട് വന്നത്. ഷാരൂഖ് ഖാൻ മുതൽ സണ്ണി ലിയോൺ വരെ ഉൾപ്പെടുന്നതാണ് ഈ നിര. ഇപ്പോൾ ആ നിരയിലേക്ക് എത്തിയിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ ഋഷി കപൂറും മകന്‍ രണ്‍ബീര്‍ കപൂറും.

“ദൈവത്തിന്റെ സ്വന്തം നാടിപ്പോൾ വലിയ ദുരിതത്തിൽ ആണ്. കേരളത്തെ പുനരുദ്ധരിക്കേണ്ടതുണ്ട്. ഞങ്ങൾ പറ്റുന്നത് ചെയ്തു കഴിഞ്ഞു. ഇനി നിങ്ങൾ നിങ്ങളാൽ കഴിയുന്നത് ചെയ്യൂ.” ഋഷി കപൂർ ട്വിറ്ററില്‍ കുറിച്ചു

ബോളിവുഡിന് പുറമേ തമിഴ് സിനിമാ ലോകവും കേരളത്തിനൊപ്പമുണ്ട്. വിജയ്, കമല്‍ഹാസന്‍ നയന്‍താര , തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button