ന്യൂഡല്‍ഹി: ജമ്മുകാഷ്മീര്‍ ഗവണര്‍ എന്‍.എന്‍ മാറ്റി പകരം നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗവർണറായി നിയമിച്ചു. കാഷ്മീരില്‍ ഏറ്റവും കൂടുതല്‍ക്കാലം ഗവര്‍ണറായിരുന്ന ആളാണ് വോഹ്റ. മെഹബൂബ മുഫ്തി സര്‍ക്കാര്‍ രാജിവച്ചതിതിനെത്തുടർന്ന് സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം. കഴിഞ്ഞ ജൂണ്‍ 25-ന് വിരമിക്കാനിരിക്കുന്ന വോഹ്റയോട് അമര്‍നാഥ് തീര്‍ഥയാത്ര കഴിയുന്നതുവരെ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 2008-ല്‍ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് വോഹ്റയെ ഗവര്‍ണറായി നിയമിച്ചത്.
Also Read: യുഎഇ ഭരണാധികാരികൾക്ക് നന്ദി പറഞ്ഞുകൊണ്ട് കേരളം
Post Your Comments