KeralaLatest NewsNews

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ചുമതല ഗവർണര്‍ക്ക്’ മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍’

തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ഗവര്‍ണര്‍ക്ക് തന്നെയാണെന്ന് ചൂണ്ടിക്കാണിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. യുജിസിയുടെ പുതിയ കരട് ചട്ടങ്ങളെയും മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ എത്തിയത്.

Read Also: ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും : ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

‘സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെ ചുമതല ഗവര്‍ണര്‍ക്കാണ്. ഇതില്‍ രണ്ട് അഭിപ്രായത്തിന്റെ കാര്യമില്ല’ ഗവര്‍ണര്‍ പറഞ്ഞു. കോടതികള്‍ തന്നെ ഇത് വ്യക്തമാക്കിയതാണെന്നും ഈ വിഷയത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാവുന്നതേയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ നല്ലതിനുവേണ്ടി സര്‍ക്കാരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും. കേരളത്തിലെ സര്‍ക്കാരും ജനങ്ങളും മികച്ചതാണെന്നും അര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലകള്‍ ഭരിക്കേണ്ടത് അക്കാദമിക്ക് നിലവാരം ഉള്ളവരാണെന്നും യുജിസിയുടെ നീക്കം അംഗീകരിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button