KeralaLatest NewsNews

ആരിഫ് മുഹമ്മദ് ഖാനെ മാറ്റി: രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ ഇനി കേരള ഗവര്‍ണർ

കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു

ന്യൂഡല്‍ഹി: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ ഗവർണർമാർക്ക് മാറ്റം. ബിജെപി നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണാറാകും. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു. മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. കേരളം കൂടാതെ ഒഡിഷ, മിസോറം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലും പുതിയ ഗവർണർമാരെ നിയമിക്കും.

read also: ‘നിങ്ങളിവിടെ അദ്ധ്യാപകർക്ക് കിടന്ന് കൊടുക്കുന്നുണ്ടോ’, ഭാഗ്യലക്ഷ്മി ലൈംഗികച്ചുവയോടെ സംസാരിച്ചു : പരാതി

കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. സംസ്ഥാന സർക്കാരും ഗവർണ്ണറും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് ഗവർണറെ മാറ്റുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button