ജമ്മുകാശ്മീര്‍: വാഹനാപകടത്തില്‍ 13 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം. കിഷവാറില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള ചെനാബ് നദിയിലേയ്ക്ക് വാഹനം മറിഞ്ഞ് വീണാണ് മചൈല്‍ മാതാ തീര്‍ത്ഥാടക സംഘത്തിലെ 11 പേര് മരിച്ചത്.
Also Read : പളളിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണ് ആറു പേർക്ക് ദാരുണാന്ത്യം
അപകടത്തില്‍ കൊല്ലപ്പെട്ട 11 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജമ്മുകാശ്മീര്‍ ഡിജിപി എസ് പി വായിദ് അപകടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. 5 വയസ്സുപ്രായമായ ഒരു കുട്ടി മാത്രമാണ് രക്ഷപെട്ടതെന്നാണ് പ്രാഥമിക വിവരം. കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. നൂറ് കണക്കിന് മചൈല്‍ മാതാ തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലേയ്ക്ക് എത്തുന്ന സമയമാണിത്.
Post Your Comments