മക്ക : ഹജ്ജ് കർമങ്ങൾ നടക്കുന്ന പുണ്യനഗരിയായ മക്കയും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷയൊരുക്കി സൗദി അറേബ്യ. മക്കയിലെ എല്ലാ പ്രവേശന കവാടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. പഴുതടച്ച പരിശോധനയും നൂതന സുരക്ഷാ ക്രമീകരണങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
Also read : ഹജ്ജിന്‍റെയും ബലി പെരുന്നാളിന്‍റെയും സന്ദേശം
ഹജ് അനുമതിപത്രമില്ലാതെ മക്കയിലേക്കു കടത്തിവിടില്ല. അനുമതിപത്രമില്ലാത്തവരെയും വ്യാജ അനുമതി പത്രവുമായി വരുന്നവരെയും പിടികൂടി നിയമ നടപടി സ്വീകരിക്കും. ഇവരെ നിശ്ചിതകാലത്തേക്കു വിലക്കേർപ്പെടുത്തി നാടു കടത്തും. അതേസമയം ഹജ് ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള പാതകളിലെല്ലാം ചെക്പോസ്റ്റുകൾ സ്ഥാപിച്ചു.
Post Your Comments