ആത്മ ത്യാഗത്തിന്റെ അഗ്നിയില്‍ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലിപെരുന്നാള്‍. ഓരോ വിശ്വാസിയും പെരുന്നാള്‍ ആഘോഷത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. പെരുന്നാള്‍ പ്രഭാതമാകുന്നതോടെ അതിന്റെ സുന്നത്തുകള്‍ ആരംഭിക്കുന്നു.പെരുന്നാള്‍ കുളി കുളിക്കുക എന്നതാണ് ആദ്യത്തേത്. ഇത് കേവലം ഒരു കുളയല്ല.
പെരുന്നാളിന്റെ സുന്നത്ത് കുളിയെ ഞാന്‍ കുളിക്കുന്നു വെന്ന നിയ്യത്തോടെ തന്നെവേണം കുളി നടക്കാന്‍. എങ്കിലേ കുളിയുടെ പ്രതിഫലം ലഭിക്കുകയുള്ളൂ. അല്ലാതെ, കുറെ എണ്ണ തേച്ച് പുതിയ സോപ്പ് ഉപയോഗിച്ച് കുളിച്ചത് കൊണ്ട് കാര്യമില്ല. നിയ്യത്തുകള്‍ കൊണ്ടാണ് ആരാധനകള്‍ സ്വീകരിക്കപ്പെടുന്നത്. അര്‍ദ്ധരാത്രിയോടെയാണ് പെരുന്നാള്‍ കുളിക്കുള്ള സമയം ആരംഭിക്കുക. അതിന് ശേഷം നിസ്‌കാരത്തിന് മുമ്പ് എപ്പോഴും അത് നിര്‍വ്വഹിക്കാവുന്നതാണ്.
സുഗന്ധം പൂശല്‍, പുതിയ വസ്ത്രം ധരിക്കല്‍,ഭംഗിയുള്ള വസ്ത്രം ധരിക്കല്‍ തുടങ്ങിയവയാണ് മറ്റു സുന്നത്തുകള്‍. പള്ളിയിലേക്കു പോകാന്‍ ഒരു വഴിയും തിരിച്ചുവരാന്‍ മറ്റൊരു വഴിയും തെരെഞ്ഞെടുക്കല്‍ നല്ലതാണ്. പോവുന്നത് ദൂരം കൂടിയ വഴിയിലൂടെയും തിരിച്ചുവരുന്നത് ദൂരം കുറഞ്ഞ വിഴിയിലൂടെയും ആകേണ്ടതാണ്. ചവിട്ടടികള്‍ക്കനുസരിച്ച് പ്രതിഫലം കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണിത്.
Post Your Comments