ത്യാഗസ്മരണ പുതുക്കി വീണ്ടും ഒരു ബലിപെരുന്നാള്‍ കൂടി. ഒരു ഇസ്ലാം മത വിശ്വാസികളും പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പെരുന്നാള്‍ രാവുകള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കാന്‍ തക്ബീര്‍ ചൊല്ലല്‍. ഏകനായ റബ്ബിന്റെ പരീക്ഷണത്തില്‍ വിജയിച്ചതിന് നന്ദി സൂചകമായി മഹാനായ ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും ജിബ്‌രീലും മുഴക്കിയ തക്ബീര്‍ ധ്വനികളുടെ അനുരണനങ്ങളാണിവ. അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹുഅക്ബര്‍ അല്ലാഹു അക്ബര്‍ ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.
പ്രധാനമായും പെരുന്നാളിനോട് അനുബന്ധിച്ച് ചൊല്ലുന്ന തക്ബീറുകള്‍ മൂന്ന് വിധത്തിലാണ്. ചെല്ലേണ്ട സമയത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ നിര്‍ണ്ണയം.
ആദ്യമായി ദുല്‍ഹിജ്ജ ഒന്നുമുതല്‍ പത്ത് വരെയുള്ളകാലം . അതിനിടക്ക് ആട്, മാട്, ഒട്ടകം തുടങ്ങിയവയെ കാണുകയോ അവയുടെ ശബ്ദം കേള്‍ക്കുകയോ ചെയ്താല്‍ അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. നാല്‍ക്കാലി മൃഗങ്ങളെ അവര്‍ക്ക് നല്‍കിയതിന് അറിയപ്പെട്ട ചില നിശ്ചിത ദിവസങ്ങളില്‍ അല്ലാഹുവിന്റെ നാമം പ്രകീര്‍ത്തനം ചെയ്യാന്‍ വേണ്ടി(സൂറത്തുല്‍ ഹജ്ജ് 28)എന്ന സൂക്തത്തിന്റെ അടിസ്ഥാനത്തിലാണിത്.
പെരുന്നാളിന്റെ രാത്രി മഗ്‌രിബ് മുതല്‍ നേരം വെളുത്ത് പെരുന്നാള്‍ നിസ്‌കാരത്തിന് ഇമാം തക്ബീര്‍ കെട്ടുന്നത്‌വരെ ചെല്ലുന്ന തക്ബീറാണ് രണ്ടാമത്തേത്. രണ്ട് പെരുന്നാളിലും ഈ തക്ബീര്‍ സുന്നത്തുണ്ട്. നിസ്‌കാരത്തിന് ശേഷം എന്നോ മറ്റോഉള്ള ഉപാധികള്‍ ഇല്ലാത്തതിനാല്‍ മുഥ്‌ലഖായ അഥവാ മുര്‍സലായ തക്ബീര്‍എന്നാണ് ഇവ അറിയപ്പെടുന്നത്. നിസ്‌കാരാനന്തരം ഇത് ചൊല്ലുന്നപക്ഷം നിസ്‌കാര ശേഷമുള്ള ദിക്‌റുകളും ദുആയും കഴിഞ്ഞ ശേഷംമാത്രമേ ചൊല്ലാന്‍ പാടുള്ളൂ.
പുരുഷന്മാര്‍ ശബ്ദമുയര്‍ത്തിയാണ് തക്ബീര്‍ ചൊല്ലേണ്ടത്. തക്ബീറിന് എവിടെ വെച്ച് എങ്ങനെയെന്ന യാതൊരു നിബന്ധനയുമില്ല. എവിടെ വെച്ചും എപ്പോഴും അത് ചൊല്ലിക്കൊണ്ടേയിരിക്കണം. വീടുകളും പള്ളികളും റോഡുകളും അങ്ങാടികളും തക്ബീര്‍കൊണ്ട് മുഖരിതമാകണം. നിന്നും ഇരുന്നും കിടന്നും നടന്നും തക്ബീര്‍ ചൊല്ലാവുന്നതാണ്. ഖുര്‍ആന്‍ പാരായണം, ദിക്ര്‍ ചൊല്ലല്‍, സ്വാലാത്ത് തുടങ്ങിയവയേക്കാള്‍ പെരുന്നാളിന്റെ രാത്രി തക്ബീര്‍ ചൊല്ലുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.
ഉപാധി (മുഖയ്യദ്)യുള്ള തക്ബീറുകളാണ് മൂന്നാമത്തേത്. നിസ്‌കാരത്തിന്റെശേഷം എന്ന ഉപാധിയുള്ളത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. അറഫ ദിവസത്തിലെ സുബ്ഹ് മുതല്‍ ദുല്‍ഹിജ്ജ പതിമൂന്നിലെ അസ്‌റ് വരെയുള്ള ഓരോ നിസ്‌കാര ശേഷവും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. തക്ബീറുകള്‍ ചൊല്ലിയ ശേഷമാണ് നിസ്‌കാരത്തിന് ശേഷമുള്ള ദിക്‌റുകള്‍ ചൊല്ലേണ്ടത്. ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് പുറമെ ഈ സമയങ്ങളില്‍ നിര്‍വ്വഹിക്കപ്പെടുന്ന സുന്നത്ത് നിസ്‌കാരങ്ങള്‍, ഖളാഅ് വീട്ടുന്ന നിസ്‌കാരങ്ങള്‍, ജനാസ നിസ്‌കാരം തുടങ്ങിയവക്ക് ശേഷവും തക്ബീര്‍ സുന്നത്താണ്. എന്നാല്‍ തക്ബീര്‍ സുന്നത്തുള്ള കാലയളവില്‍ നഷ്ടപ്പെട്ട നിസകാരം പിന്നീട് ഖളാഅ് വീട്ടുമ്പോള്‍ തക്ബീര്‍ ചൊല്ലേണ്ടതില്ല. നിശ്ചിത സമയം കഴിഞ്ഞ് പോയി എന്നത്‌കൊണ്ടാണിത്. എന്നാല്‍ നിസ്‌കാര ശേഷം അത് ചൊല്ലാന്‍ മറന്നുപോയാല്‍ ഓര്‍മ്മ വരുമ്പോള്‍ അത്‌വീണ്ടെടുക്കാവുന്നതാണ്. എന്നാല്‍ അയ്യാമുത്തശ്‌രീഖ് കഴിയുന്നതോടെ അതിനുള്ളഅവസരവും നഷ്ടമാകുന്നു.
കടപ്പാട്: islamonweb
Post Your Comments