Food & CookeryLife Style

ഈദ് സ്‌പെഷ്യല്‍ തനി നാടന്‍ മട്ടന്‍കറി

ബക്രീദ് ദിനമായ ഇന്ന് നാടന്‍ മട്ടന്‍ കറി ട്രൈ ചെയ്താലോ?

നാടന്‍ രുചി ഇഷ്ടമുള്ളവര്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഒന്നാണ് തനി നാടന്‍ മട്ടന്‍കറി. ഇത് വരെ മട്ടന്‍കറി ഉണ്ടാക്കാന്‍ അറിയാത്തവര്‍ക്കും സിംപിള്‍ ആയി ഇനി മുതല്‍ തനി നാടന്‍ രീതിയില്‍ മട്ടന്‍ കറി ഉണ്ടാക്കാം. ബക്രീദ് ദിനമായ ഇന്ന് നാടന്‍ മട്ടന്‍ കറി ട്രൈ ചെയ്താലോ?

Also Read : ഇന്ന് രാവിലെ രുചിയൂറും ഇറച്ചിപ്പുട്ട് ട്രൈ ചെയ്താലോ?

ചേരുവകള്‍:

1.മട്ടന്‍ – 1 കിലോ
2.ചെറിയ ഉള്ളി – 350 gm ചതച്ചു എടുക്കുക
3.സവാള -2 ചെറുതായി അരിഞ്ഞത്
4.പച്ചമുളക് – 4 എണ്ണം
5.ഇഞ്ചി ചതച്ചത് – 2 ടേബിള്‍ സ്പൂണ്‍
6.വെളുത്തുള്ളി ചതച്ചത് – 3 ടേബിള്‍ സ്പൂണ്‍
7.മല്ലിപ്പൊടി – 3 ടേബിള്‍ സ്പൂണ്‍
8.മുളക്പൊടി – 2 ടേബിള്‍ സ്പൂണ്‍
9.കുരുമുളക്പൊടി – 3 ടിസ്പൂണ്‍
10.മഞ്ഞള്‍പ്പൊടി – അര ടിസ്പൂണ്‍
11.ഗരം മസാലപൊടി – ഒരു ടിസ്പൂണ്‍
12.ഉപ്പ് ആവശ്യത്തിന്
13.വെളിച്ചെണ്ണആവശ്യത്തിന്
14.കറിവേപ്പില – 4 തണ്ട്
15.തക്കാളി – 2 എണ്ണം

പാകം ചെയ്യുന്ന വിധം:

മട്ടന്‍ ഇടത്തരം കഷണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കുക. ഇതിലേക്ക് അര ടിസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ആവശ്യത്തിനു ഉപ്പ്, ഓരോ ടേബിള്‍ സ്പൂണ്‍ വീതം ഇഞ്ചി ,വെളുത്തുള്ളി ഇവ ചതച്ചതും പുരട്ടി കുറച്ചു മാത്രം വെള്ളവും ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കുക.(നാടന്‍ മട്ടണ്‍ 2 വിസില്‍ മതിയാകും).ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി , 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി ഇവ ചേര്‍ത്തു വഴറ്റുക. പച്ചമണം മാറി വരുമ്പോള്‍ ചുവന്നുള്ളി ചതച്ചത് ചേര്‍ത്ത് വഴറ്റുക. ശേഷം പച്ചമുളക്, കറിവേപ്പില, സവാള എന്നിവയിട്ട് നല്ലപോലെ വഴറ്റുക. തക്കാളിയും ഒപ്പം തന്നെ ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. എല്ലാം നന്നായി വഴന്നു കഴിയുമ്പോള്‍ പൊടികളെല്ലാം ചേര്‍ത്ത് മൂപ്പിക്കുക. ഇനി വേവിച്ചു വച്ചിരിക്കുന്ന മട്ടനും വെന്ത വെള്ളവും ഇതിലേക്കിട്ട് നല്ലപോലെ ഇളക്കി പാത്രം മൂടി വച്ച് നല്ലപോലെ വേവിക്കുക. നന്നായി തിളച്ചു മസാല ഇറച്ചിയില്‍ പിടിച്ച് കറി കുറുകിക്കഴിഞ്ഞാല്‍ അല്പം കറിവേപ്പില കൂടി ചേര്‍ത്തിളക്കുക. മട്ടന്‍ കറി തയാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button