KeralaLatest News

രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയിലിരിക്കെ വനം മന്ത്രിയുടെ വിദേശയാത്ര; നടപടിക്കൊരുങ്ങി പാർട്ടി

മന്ത്രി തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും ടിക്കറ്റ് ലഭിക്കാത്തതിനാല്‍

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിൽ വലയുന്നതിനിടെ വനം മന്ത്രി കെ രാജു ജര്‍മനിയാത്ര നടത്തിയതിനെതിരെ സിപിഐ നടപടിക്കൊരുങ്ങുന്നു. സമാനതകളില്ലാതെ കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല കൂടിയുള്ള വനം മന്ത്രിയുടെ വിദേശയാത്ര. ഇത് ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമാണ് വഴിവെയ്ക്കുന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നിര്‍വഹിക്കാതെ ജര്‍മനിക്കു പോയ മന്ത്രി കെ രാജുവിനെതിരേ കര്‍ശന നടപടിയെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിപിഐ.

ALSO READ: കേരളത്തിന് സഹായമായി ആവശ്യസാധനങ്ങളുമായി ഉപമുഖ്യമന്ത്രി ഒ പന്നീര്‍ ശെല്‍വം നേരിട്ടെത്തി

ലോക മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ 16നാണ് രാജു ജര്‍മനിക്കു പോയത്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല രാജുവിനായിരുന്നു. കോട്ടയത്തു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കേയാണു പാര്‍ട്ടിയെ അറിയിക്കാതെ രാജു ജര്‍മനിക്കു പറന്നത്.
സംഭവം വിവാദമായതോടെ മന്ത്രി തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും ടിക്കറ്റ് ലഭിക്കാത്തതിനാല്‍ ജർമനിയിൽ തന്നെ കുടുങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button