ചെന്നൈ: പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങുമായി തമിഴ് നാട് സംസ്ഥാന സർക്കാർ. ആറു ലോഡ് അവശ്യ സാധനങ്ങൾ ഉപമുഖ്യമന്ത്രി ഒ പന്നീര്‍ ശെല്‍വം നേരിട്ടെത്തി റവന്യൂ വകുപ്പിന് കൈമാറി. ഇടുക്കി ജില്ലയിലൂടെ കേരളത്തിലേക്കെത്താൻ കഴിയുന്ന കമ്പംമെട്ട് വഴിയാണ് സാധനങ്ങൾ എത്തിച്ചത്. 500 മെട്രിക് ടൺ അരി എത്തിക്കാനുള്ള രേഖകളും കൈമാറി. ഇടുക്കി ജില്ലയുടെ ബേസ് ക്യാമ്പായ കട്ടപ്പന സെൻറ് ജോർജ്ജ് സ്ക്കൂളിലാണ് ഇവയെത്തിച്ചിരിക്കുന്നത്.
ഇവിടെ നിന്ന് ആവശ്യാനുസരണം സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് സാധനങ്ങൾ കൈമാറും. നിരവധി സംഘടനകളും സാധനങ്ങൾ ക്യാമ്പിലേക്ക് എത്തിക്കുന്നുണ്ട്.പ്രളയത്തെ നേരിടാൻ സംസ്ഥാനത്തിന് എന്തു സഹായവും നൽകുമെന്ന് തമിഴ് നാട് സർക്കാർ ഉറപ്പു നൽകിയിരുന്നു. ഇതിൻറെ ആദ്യ ഘട്ടമെന്ന നിലയിലാണ് ആറു ലോഡ് സാധനങ്ങൾ എത്തിച്ചത്.
Post Your Comments