Latest NewsCinemaMovie Songs

20 കോടിയുടെ വീട് വാങ്ങി; കാശ് നല്‍കിയില്ലെന്ന പരാതിയുമായി നടിയ്ക്കെതിരെ ബ്രോക്കര്‍

മുംബൈയിലെ ഖര്‍ പോലീസ് സ്റ്റേഷനിലാണ് പ്രകാശ് പരാതി നല്‍കിയിരിക്കുന്നത്.

എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബോളിവുഡ് സുന്ദരി കങ്കണ. 20 കോടിയുടെ വീട് വാങ്ങിയാതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് താരം. ബംഗ്ലാവ് വാങ്ങിയ ശേഷം ബ്രോക്കര്‍ കാശ് നല്‍കാതെ കങ്കണ കബളിപ്പിച്ചുവെന്നു താരത്തിനെതിരെ പരാതി. കങ്കണയ്ക്കും സഹോദരി രംഗോലിക്കുമെതിരേ പ്രകാശ് ജി റോഹിറ എന്നയാളാണ് പരാതി നല്‍കിയത്.

പാലി ഹില്ലില്‍ ബംഗ്ലാവ് വാങ്ങിയ താരം ബ്രോക്കര്‍ ഫീസ് മുഴുവനായി കൊടുത്തില്ലെന്നാണ് പരാതിയില്‍ പറയുന്നത്. മുംബൈയിലെ ഖര്‍ പോലീസ് സ്റ്റേഷനിലാണ് പ്രകാശ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇരുപത് കോടി രൂപ മുടക്കി താരം വീട് വാങ്ങിയത്.

വ്യാവസായിക ചട്ടപ്രകാരം ഒരുശതമാനം ബ്രോക്കര്‍ ഫീസായ ഇരുപതു ലക്ഷം കൊടുത്തതാണെന്നും അയാള്‍ ഇപ്പോള്‍ രണ്ടുശതമാനം ആവശ്യപ്പെടുകയാണെന്നുമാണ് കങ്കണയുടെ വാദം. ബാങ്കിലൂടെ പണം കൈമാറ്റം ചെയ്തതിന്റെ രേഖകളെല്ലാം തന്റെ കൈവശമുണ്ടെന്നും കങ്കണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button