ഭോപ്പാൽ: ക്രൂര പീഡനത്തിനിരയ നിലയിൽ മൂന്നു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കുട്ടിയുടെ വീടിനു രണ്ട് കിലോമീറ്റർ അകലെ നിന്ന് ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
ALSO READ: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായത് സ്‌കൂളില്‍ വെച്ച് : ഒരാള്‍ അറസ്റ്റില്‍
പെൺകുട്ടിയുടെ മൃതദേഹത്തിൽ കടിച്ചു മുറിച്ചതിന്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു. കുട്ടി ക്രൂര ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം ചെയ്‌ത ഡോക്ടർമാർ പറഞ്ഞു. കുട്ടിയെ കഴുത്ത് ഞെരിതത്തിന്റെ പാടുകളും ഉണ്ടായിരുന്നു. ഓഗസ്റ്റ് 15നാണ് കുട്ടിയെ കാണാതായത്. മുത്തശ്ശിയുടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല.
Post Your Comments