ന്യൂഡല്‍ഹി : രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായത് സ്കൂളില്‍ വെച്ച്. സംഭവത്തില്‍ സ്കൂളിലെ ഇലക്ട്രീഷ്യന് പോലീസ് പിടിയിലായി. ഡല്‍ഹിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ക്രൂര പീഡനത്തിനിരയാക്കിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവംനടന്നത്. ക്ലാസ് കഴിഞ്ഞതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാനിറങ്ങിയ കുട്ടിയെ വായ മൂടി സ്കൂള്‍ പരിസരത്തുള്ള കുടിവെള്ള പമ്പിനടുത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം: മാതാവും കാമുകനും അറസ്റ്റില്‍
തിരികെ വീട്ടില്‍ എത്തിയ കുട്ടിയില്‍ രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ ജീവനക്കാരെയെല്ലാം അണിനിരത്തി നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
Post Your Comments