Latest NewsKerala

അച്ഛനും അമ്മയും വെള്ളപ്പൊക്കത്തിൽ കുടുങ്ങി; ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് നടൻ മുന്ന

കൊച്ചി: അച്ഛനും അമ്മയും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങികിടക്കുകയാണെന്ന് കരഞ്ഞ് പറഞ്ഞ് സിനിമ നടന്‍ മുന്ന. പൂവത്തുരുശി സെന്‍റ് ജോസഫ് പള്ളിയിലാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. മൂന്ന് ദിവസമായിട്ടും അവിടെ സഹായവുമായി ഒരു മനുഷ്യരും എത്തിയിട്ടില്ലെന്നും ഇന്നേരമത്രയും ഭക്ഷണമോ വെള്ളമോ അവര്‍ക്ക് ലഭിച്ചിട്ടില്ലെന്നും മുന്ന തന്‍റെ ഫേസ്ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞു. വളരെ ഭീകരമാണ് അവിടുത്തെ അവസ്ഥയെന്നും ദയവ് ചെയ്ത അവരെ അവിടുന്ന് രക്ഷിക്കണമെന്നും മുന്ന ആവശ്യപ്പെടുന്നുണ്ട്.

Also Read: നിര്‍ഭയാ സ്‌ക്വാഡില്‍ എണ്ണായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button