Latest NewsNewsIndia

അമർനാഥിൽ മേഘവിസ്ഫോടനം, 13 പേർ മരിച്ചു, സൈന്യം രക്ഷാപ്രവർത്തനം തുടരുന്നു: വീഡിയോ

അമർനാഥ്: അമർനാഥ് ഗുഹയ്ക്ക് സമീപമുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി തീർത്ഥാടകർ ഒഴുകിപ്പോയതായി റിപ്പോർട്ട്. സംഭവത്തിൽ പതിമൂന്ന് പേർ മരിച്ചു. കാണാതായവരുടെ കൃത്യമായ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും സംഘങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇൻഡോ ടിബറ്റ് ബോർഡർ പൊലീസ് സംഘവും ഇവരെ സഹായിക്കുന്നുണ്ട്. ഇതുവരെ മൂന്ന് പേരെ എൻ.ഡി.ആർ.എഫ് രക്ഷപ്പെടുത്തി. നിരവധി പേരെ ഇനിയും കണ്ടെത്താനുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മേഘവിസ്ഫോടനത്തെത്തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ, ഗുഹയ്ക്ക് സമീപമുള്ള തീർത്ഥാടകരുടെ കൂടാരങ്ങൾ ഒഴുകിപ്പോയി.ഇത് തീർത്ഥാടകരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. വെള്ളപ്പൊക്കത്തിൽ ദേവാലയത്തിന് പുറത്തുള്ള ബേസ് ക്യാമ്പിലെ 25 ടെന്റുകളും മൂന്ന് കമ്മ്യൂണിറ്റി കിച്ചണുകളും നശിച്ചു.

എൻ.ഡി.ആർ.എഫ്, സി.ആർ.പി.എഫ്, ബി.എസ്.എഫ്, പ്രാദേശിക ഭരണകൂടം എന്നിവ രക്ഷാപ്രവർത്തനങ്ങളിൽ പരമാവധി സഹായം നൽകുന്നുണ്ടെന്നും തീർത്ഥാടകരുടെ ജീവൻ രക്ഷിക്കുക എന്നതാണ് മുൻഗണനയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.

‘ചിലർക്കൊന്നും ഉത്തരം നല്കേണ്ടതില്ലാത്തതാണ്, കാരണം മറുപടി നല്കാനും മാത്രം അവരൊന്നുമല്ലാത്തതിനാൽ’
‘മേഘവിസ്ഫോടനത്തെത്തുടർന്ന് ബാബ അമർനാഥ് ഗുഹയ്ക്ക് സമീപമുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് എൽ.ജി. മനോജ് സിൻഹയുമായി സംസാരിച്ചു. എൻ.ഡി.ആർ.എഫ്, സി.ആർ.പി.എഫ്, ബി.എസ്.എഫ്, പ്രാദേശിക ഭരണകൂടം എന്നിവ രക്ഷാപ്രവർത്തനങ്ങളിൽ പരമാവധി സഹായം നൽകുന്നുണ്ട്. ജീവൻ രക്ഷിക്കുക എന്നതിനാണ് ഞങ്ങളുടെ മുൻഗണന. എല്ലാ തീർത്ഥാടകരുടെയും സുരക്ഷയ്ക്കായി ഞാൻ പ്രാർത്ഥിക്കുന്നു’, അമിത് ഷാ ട്വിറ്ററിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button