
മക്ക: ഹജ്ജിന് പോയ മലയാളി മക്കയില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. കോഴിക്കോട് കടലുണ്ടി സ്വദേശിയും റിട്ട. അധ്യാപകനുമായ ടി ബഷീര്‍ (58) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഹറമിന് സമീപം അസീസിയയില്‍ ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ ലിഫ്റ്റിന്റെ ഇടയിലേക്ക് ബഷീർ വീഴുകയായിരുന്നു.
Read also: ഹജ്ജ് അനുമതി രേഖയില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കിട്ടുന്നത് എട്ടിന്റെ പണി
ഞായറാഴ്ച ഉച്ചഭക്ഷണത്തിനായി ഹോട്ടലിന്റെ താഴത്തെ നിലയിലേക്ക് ഇറങ്ങുന്നതിനായാണ് ബഷീർ ലിഫ്റ്റിൽ കയറിയത്. ലിഫ്റ്റില്‍ കയറാന്‍ വാതില്‍ തുറന്നപ്പോള്‍, യന്ത്രതകരാറിലായിരുന്ന ലിഫ്റ്റിന്റെ തുറന്ന ഭാഗത്തിലൂടെ താഴേക്ക് വിഴുകയായിരുന്നു. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കാണാതായതോടെ നടത്തിയ അന്വേഷത്തിലാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ബഷീർ ലിഫ്റ്റിൽ കയറിയതായി കണ്ടെത്തിയത്. തുടർന്ന് സൗദി അധികൃതരും കേരള ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും എത്തി തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള സംഘത്തോടൊപ്പം കഴിഞ്ഞ ഒമ്പതിനാണ് നെടുമ്പാശ്ശേരിയില്‍ നിന്നും ബഷീറും ഭാര്യയും കുടുംബാംഗങ്ങളും മക്കയിലെത്തിയത്.
Post Your Comments