
റിയാദ്: പ്രവാസികൾ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റ് നിർബന്ധം. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായാണ് നിയന്ത്രണമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം വക്താവ് ബ്രിഗേഡിയർ ജനറൽ സമി അൽ ഷുവൈരേഖ് അറിയിച്ചു. മെയ് 26 മുതൽ മക്കയിലേക്കുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾ ലഭിച്ചിട്ടുള്ള പ്രവാസികൾക്ക് മാത്രമായിരിക്കും മക്ക നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുക.
Read Also: ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമം: ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്കെതിരെ നടപടി
മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ സെക്യൂരിറ്റി കൺട്രോൾ സെന്ററുകളിൽ നിന്ന് ഇത്തരം പെർമിറ്റുകൾ ലഭ്യമാണ്. കൃത്യമായ പെർമിറ്റുകൾ, രേഖകൾ എന്നിവ ഇല്ലാത്ത പ്രവാസികളെയും, വാഹനങ്ങളും മക്കയുടെ കവാടങ്ങളിൽ വെച്ച് തിരിച്ചയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മക്കയിൽ നിന്ന് ലഭിച്ചിട്ടുള്ള ഇഖാമ (റെസിഡൻസി പെർമിറ്റ്), ഉംറ പെർമിറ്റ്, ഹജ്ജ് പെർമിറ്റ്, മക്കയിലെ പുണ്യ സ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നതിനുള്ള അധികൃതരിൽ നിന്നുള്ള എൻട്രി പെർമിറ്റ് എന്നീ രേഖകളുള്ള പ്രവാസികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
Post Your Comments