Latest NewsSaudi ArabiaNewsInternationalGulf

10 മിനിറ്റുള്ളിൽ വിതരണം ചെയ്യുന്നത് 30 ബോട്ടിലുകൾ: മക്കയിൽ സംസം ജലവിതരണത്തിന് യന്ത്ര മനുഷ്യൻ

റിയാദ്: മക്കയിൽ സംസം ജലവിതരണത്തിന് യന്ത്രമനുഷ്യൻ. 10 മിനുട്ടിനുള്ളിൽ 30 ബോട്ടിലുകൾ വിതരണം ചെയ്യാൻ കഴിയുന്ന യന്ത്രമനുഷ്യനെയാണ് സംസം വിതരണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എട്ടു മണിക്കൂർ നേരത്തേക്ക് ഈ യന്ത്രമനുഷ്യൻ പ്രവർത്തിക്കും. 20 സെക്കൻഡിനുള്ളിൽ ഒരു കുപ്പി സംസം വെള്ളം ആവശ്യക്കാരന് നൽകുമെന്നതാണ് യന്ത്രമനുഷ്യന്റെ പ്രത്യേകത.

Read Also: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: 53 കിലോ ഹാഷിഷ് ഓയിലുമായി പ്രവാസി അറസ്റ്റിൽ

പള്ളിയുടെ മുഴുവൻ ഭാഗങ്ങളിലും ഇത്തരത്തിലുള്ള റോബോട്ടുകളെ സജ്ജീകരിക്കാനാണ് അധികൃതരുടെ തീരുമാനം. എല്ലാ ദിവസവും ലബോറട്ടറികളിൽ പരിശോധിച്ച് സംസം വെള്ളത്തിന്റെ സുരക്ഷയും നിലവാരവും ഉറപ്പുവരുത്തുന്നതായി അധികൃതർ വ്യക്തമാക്കി.

Read Also: ബുള്ളി ബായ്: സംഘ്പരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമം, അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button