Latest NewsNewsSaudi ArabiaGulf

ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മക്കയിൽ ആരോഗ്യ മുൻകരുതൽ ശക്തമാക്കി

റിയാദ് : ഉംറ തീർത്ഥാടനം നാളെ മുതല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി മക്കയിൽ ആരോഗ്യ മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കി. ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലായിരിക്കും ഓരോ സംഘവും ഉംറ നിർവ്വഹിക്കുക.

ദിവസവും പത്ത് തവണ ഹറം കഴുകി അണുവിമുക്തമാക്കും. ഓരോ ഉംറ ബാച്ചും ഹറമിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും ഇവ്വിതം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കൃത്യമായ ഇടവേളകളിൽ ടോയിലറ്റുകൾ, എയർകണ്ടീഷനറുകൾ, എസ്‌കലേറ്ററുകൾ, വീൽചെയറുകൾ തുടങ്ങി ഹറമിലെ എല്ലാ ഭാഗങ്ങളും അണുവിമുക്തമാക്കും. അൾട്രാവയലറ്റ് രശ്മികളുപയോഗിച്ചാണ് എയർകണ്ടീഷനറുകൾ ശുദ്ധീകരിക്കുക.

Read Also : ബ്രിട്ടനിൽ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ

ഓരോ ഉംറ ബാച്ചിനേയും ആരോഗ്യ പ്രവർത്തകരടങ്ങുന്ന സംഘമാണ് നയിക്കുക. കോവിഡ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും. തീർത്ഥാടകർക്ക് യാത്ര സൗകര്യം നൽകുന്ന ബസുകളിൽ ശാരീരിക അകലം പാലിക്കാനാകും വിധമാണ് സീറ്റുകളുടെ ക്രമീകരണം. സാനിറ്റൈസറും മാസ്‌കും ബസുകളിലും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ സർവ്വീസിന് ശേഷവും ബസുകൾ അണുവിമുക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button