ജിദ്ദ: ഹജ്ജ് അനുമതി രേഖ ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവരും യാത്രാ സൗകര്യമൊരുക്കുന്നവര്‍ക്കും കിട്ടുന്നത് എട്ടിന്റെ പണി. അത്തരത്തിലുള്ളവര്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. ഹജ്ജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ വാഹന സൗകര്യം ചെയ്തുകൊടുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴ ശിക്ഷയും 15 ദിവസത്തെ തടവുശിക്ഷയും നല്‍കും.
മക്കയിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കുന്നവരെ കണ്ടെത്തുന്നതിനായി സൗദി ജവാസാത്ത് വിഭാഗം വിവിധ പ്രവേശന കവാടങ്ങളില്‍ കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്. നിലവിലുള്ള ചെക്ക് പോസ്റ്റുകള്‍ക്ക് പുറമെ വിവിധ സ്ഥലങ്ങളില്‍ സ്‌പെഷ്യല്‍ ചെക്ക്‌പോസ്റ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പിടികൂടപ്പെടുന്ന വാഹന ഡ്രൈവറും യാത്രക്കാരനും വിദേശിയാണെങ്കില്‍ പിഴയും തടവുശിക്ഷക്കും നല്‍കിയ ശേഷം വിസ റദ്ദ് ചെയ്ത് നാടുകടത്തും.
Also Read : നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലേക്ക് പ്രത്യേക സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി
ഇങ്ങനെ നാടുകടത്തപ്പെടുന്നവര്‍ക്ക് സൗദി അറേബ്യയില്‍ വീണ്ടും പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. ചെക്ക്‌പോസ്റ്റുകളില്‍വെച്ച് നിയമലംഘകരെ പിടികൂടും. പിടിയിലാകുന്നവര്‍ക്ക് ചെക്ക് പോസ്റ്റുകളില്‍ തയ്യാറാക്കിയ താത്ക്കാലിക സെമി ജുഡീഷ്യറി സംവിധാനം വഴി ശിക്ഷ വിധിക്കും. പിഴ ശിക്ഷ വിധിക്കാനുള്ള ന്യായാധിപരും കമ്മിറ്റിയുമടങ്ങിയ വിഭാഗം ഇരുപത്തിനാല് മണിക്കൂറും എല്ലാ ചെക്ക് പോസ്റ്റുകളിലും പ്രവര്‍ത്തന സജ്ജരായുണ്ടാകും.
Post Your Comments